ചികില്‍സാ പിഴവ്: രേഖകള്‍ ഹാജരാക്കണം

തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ ചികില്‍സാ പിഴവു കാരണം വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ രോഗിയുടെ ചികില്‍സാ രേഖകള്‍ ഹാജരാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ഉന്നതതല മെഡിക്കല്‍ ടീമിനെ നിയമിച്ചു ചികില്‍സാ പിഴവിനെക്കുറിച്ച് അനേ്വഷിക്കണമെന്ന കമ്മീഷന്‍ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആര്‍സിസി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 2015 ജൂണ്‍ മുതല്‍ ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന ഡോ. മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി കെ ജേക്കബ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ആര്‍സിസിയിലെ ചില ഡോക്ടര്‍മാര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണു ഡോ. റെജി ഉന്നയിക്കുന്നത്.

RELATED STORIES

Share it
Top