'ചികില്‍സാഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം'മലപ്പുറം:     ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലുള്ളതുപോലെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ചികില്‍സാ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് നടപടിക്രമങ്ങള്‍ നിലവില്‍ സങ്കീര്‍ണമായത് കാരണം പെന്‍ഷന്‍ അനുവദിച്ചുകിട്ടാന്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പാലോളി കുഞ്ഞിമുഹമ്മദ് ആധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ അമ്പലപ്പളളി മാമുക്കോയ, വി ജി വിജയന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ മാധവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയന്റ് സെക്രട്ടറി കെ പി വിജയകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം വീക്ഷണം മുഹമ്മദ്, ഷെരീഫ് മണ്ണിശ്ശേരി, കെ അബ്ദുള്ള, ആളൂര്‍ പ്രഭാകരന്‍, ഇ കുഞ്ഞിമുഹമ്മദ്, സി മുഹമ്മദാലി, എന്‍ വി മുഹമ്മദാലി, പി ബാലകൃഷ്ണന്‍, സി രാജന്‍, വി കെ ഉമ്മര്‍ സംസാരിച്ചു.

RELATED STORIES

Share it
Top