ചികില്‍സയ്ക്കിടെ മരണപ്പെട്ട യുവാവിന്റെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി

ആര്‍പ്പൂക്കര: ചികില്‍സയില്‍ കഴിയവേ മരണപ്പെട്ട യുവാവിന്റെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി. ഈ രാറ്റുപേട്ട തലപ്പലം പ്ലാശനായില്‍ വെട്ടുകല്ലുപുറത്ത് വിജയന്റെ മകന്‍ വി വി വിജേഷ് (31) ആണ് മരിച്ചത്.വി ജേഷിന്റെ കഴുത്തില്‍ കിടന്നിരുന്ന മൂന്നു ഗ്രാം തൂക്കമുള്ള സ്വര്‍ണ ഏലസ് ആണ് നഷ്ടപ്പെട്ടത്.ഇതു സംബന്ധിച്ച് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഇന്നലെ  ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കി. ഇന്ന്  ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കും. കഴിഞ്ഞ 17 ന് ഹൃദ്‌രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിജേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിശോധനകള്‍ക്ക് ശേഷം മെഡിസിന്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി. 21 ന് രാവിലെ 10ന് മരിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ ഐസിയുവില്‍ കയറി മൃതദേഹം തുടച്ച് വൃത്തിയാക്കിയ ശേഷം വെളിയിലേക്ക് ഇറങ്ങി.
ഈ സമയം വിജേഷിന്റെ കഴുത്തില്‍ ഏലസ് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.പിന്നീട് ജീവനക്കാര്‍ മൃതദേഹം വെള്ളത്തുണിയില്‍ പൊതിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി. വീട്ടിലെത്തിച്ച മൃതദേഹം പിറ്റേ ദിവസം സംസ്‌കാരം നടത്തുന്നതിന്റെ ഭാഗമായി മതാചാരപ്രകാരമുള്ള ചടങ്ങ് നടത്തുന്നതിനായി  കുളിപ്പിക്കുവാന്‍ എടുത്തു.ഈ സമയം കഴുത്തില്‍ കിടന്ന ഏലസ് കാണാനില്ലായിരുന്നു.  സായി ബാബ ഭക്തരായ കുടുംബം ആന്ധ്രയിലെ പുട്ടു പര്‍ത്തിയില്‍ നിന്നും പൂജിച്ചു കൊണ്ടുവന്നു ധരിച്ചതായിരുന്നു ഏലസ്. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അന്വേഷിച്ചാല്‍ മതിയെന്ന് ബന്ധുക്കള്‍ തീരുമാനിച്ചു.ഇതനുസരിച്ച്  ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി വിജേഷ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വിഭാഗത്തിലെത്തി ജീവനക്കാരോട്  അന്വേഷിച്ചപ്പോള്‍ താഴേ എവിടെയെങ്കിലും പോയി കാണുമെന്നുള്ള മറുപടിയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.തുടര്‍ന്ന് ഇവര്‍ ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top