ചാല ബൈപ്പാസില്‍ വാഹനാപകടം;മൂന്ന് മരണം

കണ്ണൂര്‍:  കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടിപ്പര്‍ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് മൂന്ന് മരണം. ഓമ്‌നി യാത്രക്കാരാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ  വാന്‍ ഡ്രൈവര്‍ രാമര്‍ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണു മരിച്ചത്.രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ചാല ബൈപ്പാസിന് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയിക്ക് പിന്നില്‍ കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ഓമ്‌നി വാന്‍ ഇടിച്ചുകയറുകയായിരുന്നു. അഗ്‌നിശമന സേന എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

RELATED STORIES

Share it
Top