ചാലിയാറിന്റെ കൈവഴി കരകവിഞ്ഞൊഴുകുന്നു

ഒളവണ്ണ: ചാലിയാര്‍ പുഴയില്‍ നിന്ന് ഒളവണ്ണ പഞ്ചായത്തിന്റെയും ഫറോക്ക്, നല്ലളം കോര്‍പ്പറേഷന്റേയും നടുവിലൂടെ മാമ്പുഴയില്‍ ഒഴുകിയെത്തുന്ന ചാലിയാറിന്റെ കൈവഴി കരകവിഞ്ഞൊഴുകുന്നു.ഒളവണ്ണ പഞ്ചായത്തിലെ തൊണ്ടിലക്കടവ്, കയറ്റിയില്‍, ഒടുമ്പ്ര എന്നിവിടങ്ങളില്‍ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളം കയറി റോഡുകളെല്ലാം വെള്ളത്തിനടിയിലായി. നിര്‍ത്താതെ പെയ്യുന്ന മഴയും വേലിയേറ്റവും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പല പ്രദേശങ്ങളിലും വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. നല്ലളം ചാലാട്ടി, പ്രദേശത്ത് വെള്ളം കയറിയതിനാല്‍ പല വീട്ടുകാരും താമസം മാറാനുള്ള തയ്യാറെടുപ്പിലാണ്. ചാലാട്ടി വട്ടഞ്ചേരിപ്പറമ്പ് ബീരാന്‍കോയയുടെ വീടിനുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. വട്ടഞ്ചേരിപ്പറമ്പ് മുനീഫിന്റെ വീടിന്റെ അടുക്കള ഭാഗം ചുമരില്‍ വിള്ളല്‍വീണു് അപകടാവസ്ഥയിലാണ്. മൂന്ന് ദിവസമായി വെള്ളം കയറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ ഇതു വരെ അധികൃതര്‍ സന്ദര്‍ശനം നടത്തുകയോ ആശങ്ക പരിഹരിക്കാന്‍ വേണ്ട ഇടപെടലുകള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. ഒടുമ്പ്ര പഴയ ജുമുഅത്ത് പള്ളിയുടെ മുന്‍ഭാഗത്ത് അഞ്ചടി ഉയര്‍ച്ചയിലുള്ള കരിങ്കല്‍ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്ന് വീണു വെള്ളത്തിലായി.

RELATED STORIES

Share it
Top