ചാലിയാര്‍ ശുചീകരണ യജ്ഞത്തില്‍ വ്യാപാരികള്‍ക്കൊപ്പം ജനകീയ സഹകരണം

അരീക്കോട് : ചാലിയാര്‍ ശുചീകരണ യജ്ഞത്തില്‍ വ്യാപാരികള്‍ക്കൊപ്പം നാടൊരുമിച്ചു. ചാലിയാറിലെ അല്‍ഗെ ബ്ലൂം പ്രതിഭാസത്തെ തുടര്‍ന്നു മലിനമായ ചാലിയാര്‍ സംരക്ഷിക്കുവാനുള്ള യജ്ഞത്തില്‍ ത്രിതല പഞ്ചായത്തുകള്‍, വിവിധ സന്നന്ധ സംഘടനകള്‍, പോലിസ് ഉദ്യോഗസ്ഥര്‍, ക്ലബ്ബുകള്‍, ട്രോമാ കെയര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, മതസാംസ്‌കാരിക, പരിസ്ഥിതി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ചുമട്ടു തൊഴിലാളികള്‍, പ്രസ് ഫോറം പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ശുചീകരണത്തിന് പിന്‍തുണയുമായി എത്തി.
എട്ടു കടവുകളില്‍ പ്രത്യേക സ്‌ക്വാഡ് ആയി തിരിഞ്ഞു ചാലിയാറില്‍ന ിന്നും അരീക്കോട് ടൗണില്‍ നിന്നും മാലിന്യം ശേഖരിച്ചാണ് യജ്ഞത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായത്.  വരും കാലങ്ങളില്‍ മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക് മുന്നിട്ടിറങ്ങുവാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് യൂനിറ്റിന്റെ തീരുമാനം.
അതോടൊപ്പം  മാലിന്യ ശുചീകരണത്തില്‍ പുഴയില്‍ നിന്നും കണ്ടെത്തിയതില്‍ കൂട്ടുതലും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും നാപ്കിന്‍പോലുള്ള വസ്തുക്കളുമാണ്. ബോധവത്കരണത്തിന്റെ ഭാഗമായി വീടുകളില്‍ ലഖുലേഖ വിതരണവും നടന്നു. ശുചീകരണ യജ്ഞ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ടി  എ മജീദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി വി  എ നാസര്‍, മണ്ഡലം സെക്രട്ടറി അല്‍മോയ റസാഖ്, എം പി അബ്ദുല്‍ നാസര്‍ . കളത്തിങ്ങല്‍ ഷെരീഫ്, എ പി  അബ്ദുല്‍ ഗഫൂര്‍, കെ  ഗോപാലകൃഷ്ണന്‍, പി കെ മുഹമ്മദ്, ജോസ് അരീക്കോട്,എം ഉണ്ണീന്‍കുട്ടി മൗലവി,മധു വളപ്പില്‍, സി പി മനാഫ്, സുമി മെഹ്ബൂബ്, പി കെ സത്താര്‍, കെ പി ബാവ,സി കെ മുനീര്‍, ജോളി സജീര്‍, കണ്ണഞ്ചീരി അബ്ദുല്‍ഹമീദ്,ചമയം രാജു,ചോലക്കുണ്ടന്‍ മജീദ്,കെ കെ മെഹ്ബൂബ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതിനിടെ ശുചീകരണ നേതൃത്വത്തെ ചൊല്ലി വ്യാപാരികളും പഞ്ചായത്ത് അധികൃതരും തര്‍ക്കമായി 'അരീക്കോട് പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയതെന്ന വകാശപ്പെട്ട് പഞ്ചായത്ത് പ്രതിനിധികള്‍ രംഗത്തെത്തിയതോടെ  പ്രവര്‍ത്തനത്തിന് വാര്‍ത്താ സമ്മേളനം നടത്തി ആളുക്കൂട്ടയത് തങ്ങളാണെന്ന് വ്യാപാരികളും പ്രതികരിച്ചു.

RELATED STORIES

Share it
Top