ചാലിയം റെയില്‍ കിണര്‍ വൃത്തിയാക്കി എന്‍എസ്എസ് വോളന്റിയേഴ്‌സ്

ചാലിയം: മണ്ണൂര്‍ സിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് സപ്തദിന സഹവാസ ക്യാംപിന്റെ ഭാഗമായി ചാലിയം ഫോറസ്റ്റ് കോമ്പൗണ്ടിലെ റെയില്‍ കിണര്‍ വോളന്റിയേഴ്‌സ് വൃത്തിയാക്കി.
1861 മാര്‍ച്ച് 12 ബ്രിട്ടീഷുകാര്‍ ആവി എഞ്ചിന്‍ തിരിക്കുന്നതിനും കല്‍ക്കരി വണ്ടിയില്‍ വെള്ളം നിറയ്ക്കുന്നതിനും തീപിടുത്തം ഉണ്ടായാല്‍ തീ അണയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഈ കിണര്‍ നിര്‍മിച്ചത്.ചരിത്രന്വേഷികള്‍ക്കും, പഠനം നടത്തുന്നവര്‍ക്കും കാടുമൂടി കിടന്നതിനാല്‍ അവിടെ സന്ദര്‍ശിക്കാന്‍ ഏറെ പ്രയാസം നേരിടേണ്ടി വന്നിരുന്നു. ഇതു സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനാല്‍ വളണ്ടിയേഴ്‌സ് പ്രോഗ്രാം ഓഫീസര്‍ ശ്രീ.സുധീര്‍.ടി യുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തു.ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സബൂന ജലീല്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ശ്രീ ബാബു മൂത്തേടത്ത് അധ്യക്ഷനായി വാര്‍ഡ് മെമ്പര്‍ ഷാഹിന വി, പ്രിന്‍സിപ്പള്‍ ശ്രീ ബൈജു, പ്രോഗ്രാം ഓഫീസര്‍ സുധീര്‍ ടി, പി ടി എ വൈസ് പ്രസിഡന്റ് ഷിബു എ ടി, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ യഹ്ന, എന്‍എസ്എസ് വളണ്ടിയര്‍ ഇഷ പി എന്നിവര്‍ സംസാരിച്ചു.
ഇവിടത്തെ ചരിത്ര പ്രാധാന്യം ചാലിയം ഫിഷറീസ് സ്‌കൂള്‍ അധ്യാപകന്‍ ശ്രീ അബ്ദുള്‍ റഹീം എ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ച് നല്‍കി. ഫോറസ്റ്റ ഡിപ്പാര്‍ട്ട്‌മെന്റിലെ റേയ്ഞ്ച് ഓഫീസര്‍ പ്രദിപ് കുമാര്‍ പി വളണ്ടിയേഴ്‌സിന് ക്ലാസ് എടുത്തു.

RELATED STORIES

Share it
Top