ചാലിക്കരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം

പേരാമ്പ്ര: നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ ചാലിക്കരയില്‍ ബിജെപി -സിപിഎം സംഘട്ടനം. രണ്ടു സ്ത്രീകളടക്കം നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്ക്. രണ്ടു ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമം.
ബിജെപി പ്രവര്‍ത്തകരായ ചൂരലില്‍ രവീന്ദ്രന്റെ ഭാര്യ രാധ (40), ചൂരലില്‍ സുരേഷിന്റെ ഭാര്യ ജയന്തി (40) എന്നിവരെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണു, ജിഷ്ണുനാഥ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. സിപിഎം പ്രവര്‍ത്തകരായ വരട്ടടി സുരേഷ് (45), സഹോദരന്‍ സുനില്‍ കുമാര്‍ (42), വി എം സുരേന്ദ്രന്‍ (55) എന്നിവരെ പേരാമ്പ്ര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൂരലില്‍ സുരേന്ദ്രന്‍, സത്യന്‍ എന്നീ ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെയാണു അക്രമമുണ്ടായത്. ചൂരലില്‍ രവീന്ദ്രന്റെ ബൈക്കാണു കത്തിച്ചത്. ഉല്‍സവ പറമ്പില്‍ ചട്ടി എന്ന ചൂതുകളി നടത്തുന്നത് ബിജെപിക്കാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു സംഭവമുണ്ടായതെന്നാണു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം നേരത്തെയുള്ള ചില പ്രശ്‌നങ്ങളാണു സംഭവത്തിനു കാരണമെന്നു സിപിഎം പ്രവര്‍ത്തകരും പറയുന്നു. ചൂരലില്‍ രാധയുടെ പരാതി പ്രകാരം ബൈക്കു കത്തിച്ചതിനും വരട്ടടി സുരേഷിന്റെ പരാതി പ്രകാരവും പേരാമ്പ്ര പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയാണു സംഭവം.

RELATED STORIES

Share it
Top