ചാലക്കുടി മേഖലയില്‍ മോഷ്ടാക്കള്‍ വിലസുന്നു : ജനം ഭീതിയില്‍ചാലക്കുടി: ചാലക്കുടി മേഖലയില്‍ മോഷ്ടാക്കള്‍ വിരഹിച്ചതോടെ ജനങ്ങള്‍ ഭീതിയിലായി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പട്ടാപകലാണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറി പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചത്. ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല വീട്ടിനുള്ളില്‍ കയറി മോഷ്ടച്ചതോടെ പകല്‍പോലും പുറത്തിറങ്ങാന്‍ ഭയമാണ്. പോട്ടപള്ളിക്ക് സമീപം പുതുശ്ശേരി ഷൈനി വര്‍ഗ്ഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പട്ടാപകല്‍ കവര്‍ച്ച നടന്നത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന നാല്‍പതിനായിരം രൂപയും രണ്ടര പവന്റെ സ്വര്‍ണ്ണ മോതിരവും എല്‍.ഇ. ഡി.ടി.വിയുമാണ് ഇവിടെ നിന്നും കവര്‍ന്നത്. പോട്ട സ്‌കൂളിലെ ജീവനക്കാരിയായിരുന്ന ഷൈനി സ്‌കൂളില്‍ നിന്നും വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. നോര്‍ത്ത് ചാലക്കുടിയില്‍ ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല കവര്‍ന്നും കഴിഞ്ഞദിവസമാണ്. നോര്‍ത്ത് ചാലക്കുടി കുരുത്തിവീട്ടില്‍ ബിന്‍സിയുടെ മാലയാണ് കവര്‍ന്നത്.ബുധനാഴ്ച പുലര്‍ച്ചെയായിരുന്ന സംഭവം. ഇവിടേയും പിന്‍വാതില്‍ ചവിട്ടി തുറന്നാണ് മോഷ്ടക്കള്‍ അകത്ത് പ്രവേശിച്ചത്. മാലപൊട്ടിച്ചതറിഞ്ഞ ബിന്‍സി മാലയില്‍ പിടിച്ചെങ്കിലും മാലയുടെ മുക്കാല്‍ ഭാഗവും മോഷ്ടാവിന്റെ കയ്യിലായി. പോലീസ് സ്റ്റേഷന് സമീപം പാലസ് റോഡില്‍ പട്ടാപകല്‍ വീട് കുത്തിതുറന്ന പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്നും കഴിഞ്ഞ ദിവസമാണ്. അമ്പതിനായിരം രൂപയും പത്ത് പവന്‍ സ്വര്‍ണ്ണാഭരണവുമാണ് ഇവിടെനിന്നും കവര്‍ന്നത്. വീട്ടുകാര്‍ പുറത്ത് പോയി തിരികെ വന്ന രണ്ടു മണിക്കൂറിനുള്ളിലാണ് കവര്‍ച്ച നടന്നത്. ഒരുമാസം മുമ്പാണ് പോലീസ് സ്റ്റേഷന് സമീപം സൗത്ത് ജംഗ്ഷനില്‍ കര്‍ട്ടണ്‍ ഷോപ്പും ധനകാര്യ സ്ഥാപനവും കുത്തി തുറന്നത്. മാസം ഒന്ന് പിന്നിട്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ ഇതുവരേയും പോലീസിനായിട്ടില്ല. പോലീസ് നിഷ്‌ക്രിയരായതോടെ മോഷ്ടാക്കളെ ഭയന്ന് ജനങ്ങള്‍ ഭീതിയിലാണ്.

RELATED STORIES

Share it
Top