ചാലക്കുടി ഫയര്‍‌സ്റ്റേഷന്റെ ശോച്യാവസ്ഥവകുപ്പു തലത്തില്‍ പരിഹാരമില്ലാതായതോടെ ജനകീയ അറ്റകുറ്റപ്പണി

ചാലക്കുടി: ഫയര്‍‌സ്റ്റേഷന്റെ ശോച്യാവസ്ഥ സംബന്ധിച്ച വര്‍ഷങ്ങളായുള്ള പരാതിക്ക് വകുപ്പ് തലത്തില്‍ നിന്നും പരിഹാരം ഇല്ലാതാതോടെ സുമനസ്സുകളുടെ സഹകരണത്തോടെ അറ്റകുറ്റ പണികള്‍ നടത്തി ചാലക്കുടി ഫയര്‍‌സ്റ്റേഷന്‍ മാതൃകയാകുന്നു.
ടൈല്‍ വിരിക്കവും പെയിന്റിംഗും കാര്‍ പാര്‍ക്കിഗുമാണ് ഇപ്പോള്‍ സുമനസ്സുകളുടെ സഹകരണത്തോടെ ചെയ്തിട്ടുള്ളത്. പതിനഞ്ചുവര്‍ഷത്തിലധികമായി പെയിന്റിംഗ് നടത്താതെ മുഷിഞ്ഞ് കൂറയായ കെട്ടിടം പെയിന്റടിച്ച് വൃത്തിയാക്കി. ചോര്‍ന്നൊലിക്കുന്ന വാര്‍ക്കയുടെ ചിലഭാഗങ്ങള്‍ കോണ്‍ക്രീറ്റിട്ട് ശരിയാക്കിയിട്ടുണ്ട്. ഒദ്യോഗിക വാഹനം പാര്‍ക്ക് ചെയ്യാന്‍ പുതിയതായൊരു ഷെഡ് ടൈലിട്ട് പൂര്‍ത്തീകരിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ സി ഒ ജോയിയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവര്‍ത്തികള്‍ നടന്നത്. സഹായിച്ച സുമനസ്സുകളെ ആദരിക്കാനൊരുങ്ങുകയാണ് ജീവനക്കാര്‍ വെള്ളിയാഴ്ച രാവിലെ 10ന് സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങിയല്‍ സുമനസ്സുകളെ ആദരിക്കും.
അതേസമയം ബന്ധപ്പെട്ടവരുടെ അനാസ്ഥയെ തുടര്‍ന്ന് ഫയര്‍‌സ്റ്റേഷനിലെ ജീവനക്കാര്‍ ദുരിതത്തിലാണ്. മതിയായ സൗകര്യങ്ങളില്ലാതെ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. സുമനസ്സുകളുടെ സഹായത്തോടെ ചെറിയ തോതില്‍ അറ്റകുറ്റ പണികള്‍ നടത്തിയിട്ടുണ്ടെങ്കിലും മതിയായ സൗകര്യമില്ലാത്തത് ഇവിടത്തെ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയാണ്.
ടോയ്‌ലറ്റിന്റെ ഭിത്തികളെല്ലാം വിള്ളല്‍ വീണ് ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ഏതു നിമിഷവും ഭിത്തി താഴേക്ക് വീഴുമെന്ന അവസ്ഥയാണിവിടെ. കിടക്കാനും ഇരിക്കാനും മതിയായ സൗകര്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഗ്യാരേജിലാണ് ജീവനക്കാര്‍ കഴിച്ച് കൂട്ടുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും പുറത്താണ്.
മഴപെയ്താല്‍ കുടയില്ലാതെ അകത്തിരിക്കാനാവാത്ത അവസ്ഥയുമുണ്ടിവിടെ. സ്റ്റേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍, ലീഡിംഗ് ഫയര്‍മാന്‍, ഡ്രൈവര്‍, ഫയര്‍മാന്‍ എന്നി തസ്തികകളിലായി 35ജീവനക്കാരുണ്ട് ഇവിടെ. ജില്ലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ഫയര്‍‌സ്റ്റേഷന്‍ കൂടിയാണ് ചാലക്കുടിയിലേത്.

RELATED STORIES

Share it
Top