ചാലക്കുടി ജ്വല്ലറി കവര്‍ച്ച: നൂറ് പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും കണ്ടെടുത്തു ്

ചാലക്കുടി: നോര്‍ത്ത് ജംഗ്ഷനിലെ ഇടശ്ശേരി ജ്വല്ലറിയിലെ കൊള്ളയടിച്ച നൂറ് പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും ഒരു മാലയും ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെടുത്തു. ഉദുവ ഹോളിഡേ റോബേഴ്‌സ് കൊള്ളസംഘത്തേയും കൊണ്ട് ജാര്‍ഖണ്ടഡ്, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബീഹാറിലെ കത്തിഹാര്‍ ജില്ലയിലെ ശിവാമന്ദിര്‍ ചൗക്കില ജ്വല്ലറിയില്‍ വില്‍ക്കുവാന്‍ ഏല്‍പിച്ചിരുന്ന നൂറ് പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കണ്ടെടുത്തത്.
പ്രതി കില്ലര്‍ അമീറിന്‍ പിയാര്‍ പൂരിലുള്ള വീട്ടില്‍ നിന്നാണ് മോഷ്ടിച്ച ഒരു മാല കണ്ടെത്തിയത്. ജനുവരി 27ന് രാത്രിയാണ് ചാലക്കുടി നോര്‍ത്ത്ജംഗ്ഷനിലെ ഇ ടി ദേവസ്സി ആന്റ് സണ്‍സ് ഇടശ്ശേരി ജ്വല്ലറിയുടെ പിന്‍ഭാഗത്തുള്ള എക്ലോസ്റ്റ് ഫാന്ഡ ഇളക്കി മാറ്റി ചുമര്‍ തുരന്ന് അകത്ത് കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ കട്ട് ചെയ്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും സംഘം കൊള്ളയടിച്ചത്. ജാര്‍ഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിലെ പിയാര്‍പൂര്‍ നിവാസികളായ ഉദുവ ഹോളിഡേ റോബേഴ്‌സ് കൊള്ളസംഘമാണ് ഈ കവര്‍ച്ചക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ മനസ്സിലായതിനെ തുടര്‍ന്ന് ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍, തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍ ഐപിഎസ്, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐപിഎസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും തുടര്‍ന്ന് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ ഉത്തരേന്ത്യന്‍ കൊള്ളസംഘമാണ് ഈ കവര്‍ച്ചക്ക് പിന്നിലെന്ന് ഉറപ്പിക്കുകയുമായിരുന്നു.
ജാര്‍ഖണ്ഡിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് സാഹിബ് ഗഞ്ച് ജില്ലയിലെ കവര്‍ച്ചാ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ബീഹാറിലെ കത്തിഹാറില്‍ നിന്നും അമീര്‍ ഛേക്ക് എന്ന കില്ലര്‍ അമീറിനെ ജാര്‍ഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിലെ രാധാനഗറില്‍ നിന്നും ഇന്‍ജാമുള്‍ എന്ന ചൂഹയെ പശ്ചിമബംഗാളിലെ ഹബാസ്പൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസക്കാലത്തെ മുന്നൊരുക്കവും രണ്ട് ലക്ഷം രൂപയും ചിലവിട്ടാണ് ഈ സംഘം കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചസംഘതലവന്‍ അശോക് ബാരിക്കുമായി ജാര്‍ഖണ്ഡിലേക്ക് തിരിച്ച അന്വേഷണം പല സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ശിവ് മന്ദിര്‍ ചൗക്കിലെ ഒരു ജ്വല്ലറിയില്‍ നിന്നും അശോക് ബാരിക് വില്‍ക്കാന്‍ ഏല്‍പ്പിച്ചിരുന്ന 800ഗ്രാം സ്വര്‍ണവും വിറ്റ് കിട്ടിയ രണ്ട് ലക്ഷം രൂപയും കണ്ടെടുത്തു.
അന്വേഷണ സംഘത്തില്‍ എസ്‌ഐ ജയേഷ് ബാലന്‍, ജില്ലാ ക്രൈം ബ്രാഞ്ച് എഎസ്‌ഐ കെ എ മുഹമ്മദ് അഷറഫ്, ക്രൈം സ്‌കാര്‍ഡംഗങ്ങളായ എസ്‌ഐ വത്സകുമാര്‍, വി എസ് സതീശന്‍ മടപ്പാട്ടില്‍, ജോബ് സി എ, റോയ് പൗലോസ്, മൂസ പി എം, അജിത്കുമാര്‍, സില്‍ജോ വി യു, ഷിജോതോമസ്, എന്നിവരടങ്ങിയ സംഘമാണ് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിയത്.

RELATED STORIES

Share it
Top