ചാലക്കുടി കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം 25ന് ആരംഭിക്കും

ചാലക്കുടി: കോടതി ജംഗ്ഷനിലെ അടിപ്പാത നിര്‍മ്മാണം 25ന് ആരംഭിക്കും. ഡിവൈന്‍ മോഡല്‍ അടിപ്പാതയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ജനപ്രതിനിധികളുടേയും എന്‍എച്ച്എഐ ഉദ്യോഗസ്ഥരുടേയും സംയുക്തയോഗത്തിലാണ് തീരുമാനം.
നഗരസഭ ജംഗ്ഷനിലെ അശാസ്ത്രീയമായ സിഗ്നല്‍ സംവിദാനത്തെ തുടര്‍ന്ന് നിരവധി അപകടങ്ങളാണ് ഇവിടെ പ്രതിദിനം നടക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആറോളം പേരുടെ ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ഇവിടെ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി സമരപരിപാടികളും ഇവിടെ അരങ്ങേറിയിരുന്നു. പ്രദേശവാസികളുടെ ഈ സ്വപന്മാണ് ഇപ്പോള്‍ പൂവണിയുന്നത്. പുതുക്കാട് ഫ്‌ളൈ-ഓവര്‍, പേരാമ്പ്രയില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ്, ചാലക്കുടി, കൊടകര, കൊരട്ടി എന്നിവിടങ്ങളിലെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കാനും സര്‍വ്വീസ് റോഡുകളുടെ വശങ്ങള്‍ കെട്ടിസംരക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. കൊരട്ടി ജംഗ്ഷനില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം പരിഗണിക്കും. ഉത് സംബന്ധിച്ച പ്രോജക്റ്റ് അധികൃതര്‍ക്ക് സമര്‍പ്പിച്ചു.
ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ബസ് സ്റ്റാന്റിന് മുന്‍വളത്തെ കാനയുടെ നിര്‍മ്മാണം അടിയന്തിരമായി ചെയ്ത് തീര്‍ക്കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്കി. കാനനിര്‍മ്മാണം സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ.ജോജി മന്ത്രിക്ക് സമര്‍പ്പിച്ചു. ദേശീയപാതയിലെ വഴിവിളക്കുകള്‍ ഉടന്‍ അറ്റകുറ്റ പണികള്‍ നടത്താനും തീരുമാനമായി. എന്നാല്‍ ഫ്‌ളൈ ഓവറിന്റെ അടിഭാഗം നഗരസഭക്ക് കൈമാറണമെന്ന ആവശ്യം അംഗീകരിച്ചില്ല. 16ന് ബി.ഡി.ദേവസ്സി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ എന്‍.എച്ച്.എ.ഐ.ഉദ്യോഗസ്ഥര്‍ സ്ഥലംപരിശോധിക്കും. മന്ത്രി പ്രഫ.സി രവീന്ദ്രനാഥ്, ബി ഡി ദേവസ്സി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി എം ശ്രീധരന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലന്‍, പി ആര്‍ പ്രസാദന്‍, ജില്ലാ കളക്ടര്‍, എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top