ചാലക്കുടിപുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ജനകീയ ഇടപെടല്‍ വേണമെന്നു പരിഷത്ത്

ചാലക്കുടി: ഒരു പുഴയുടെ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനാകാത്തവിധം നാശോന്മുഖമായ ചാലക്കുടിപുഴയെ വീണ്ടെടുക്കാ ന്‍ ജനകീയ ഇടപെടല്‍ വേണമെന്ന് കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാതിക്കുടം നിറ്റാജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയേയും പ്രാദേശിക പരിസ്ഥിതിയേയും മലിനീകരിക്കുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
ജമ്മുകാശ്മീര്‍ കഠ്‌വ സംഭവത്തിന്റെ പശ്ചാലത്തില്‍ വര്‍ഗീ, ഫാഷിസ്റ്റ്  ഭരണകൂട ഭീകരതയ്‌ക്കെതിരെ  അണിനിരക്കുക, തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുക, തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ച് നികത്തിയ പ്രദേശങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം എ മണി അധ്യക്ഷത വഹിച്ചു.  ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. കെ വിദ്യാസഗര്‍, ഡോ. എസ് ബിജു, കെ കെ അനീഷ് കുമാര്‍, ടി വി വിശ്വംഭരന്‍, കെ എസ് ജയ, ടി സത്യനാരായണന്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ എസ് ജയ (പ്രസിഡന്റ്), ടി സത്യനാരായണന്‍(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

RELATED STORIES

Share it
Top