ചാലക്കുടിക്കാരുടെ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്: കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം 25ന്

ചാലക്കുടി: ചാലക്കുടിക്കാരുടെ ചിരകാലസ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. കോടതി ജംഗ്ഷനിലെ അടിപ്പാത നിര്‍മാണം 25ന് ആരംഭിക്കും.
നഗരസഭ ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാനായി അടിപ്പാത നിര്‍മിക്കണെന്ന ചാലക്കുടിക്കാരുടെ ഒരു പതിറ്റാണ്ട് കാലത്തെ ആഗ്രഹമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
25ന് കോടതി ജംഗ്ഷനില്‍ നിര്‍മിക്കുന്ന ഡിവൈന്‍ മോഡല്‍ അടിപ്പാതയുടെ നി ര്‍മാണോദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി.
നിര്‍മാണോത്ഘാടനത്തിന്റെ ഭാഗമായി നഗരസഭ ജൂബിലി ഹാളില്‍ നടത്തിയ സംഗാടക സമിതി രൂപീകരണ യോഗത്തില്‍ ബി ഡി ലദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി എം ശ്രീധരന്‍, പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍, എന്‍എച്ച്എഐ ഓഫിസര്‍ സജീവ്, കോണ്‍ട്രാക്റ്റ് കമ്പനി മേധാവി സൂരജ്, ഡെപ്യൂട്ടി ഡയറക്ടര്‍ സി ലതിക സംബന്ധിച്ചു.
എംപി, എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളായും നഗരസഭ ചെയര്‍പേഴ്‌സണ്‍ ചെയര്‍മാനായുമുള്ള 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

RELATED STORIES

Share it
Top