ചാലക്കപ്പാറയിലെ ബാറിനെതിരേ ജനകീയ പ്രതിഷേധം

കാഞ്ഞിരമറ്റം: ചാലക്കപ്പാറ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ചാലക്കപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ബാറിനെതിരേ പ്രതിഷേധ ധര്‍ണ നടത്തി. ആരാധനാലയങ്ങളുള്ളതും ജനവാസമേഖലയുമായ പ്രദേശത്ത് സ്റ്റാര്‍ഹോട്ടലില്‍ ബാര്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജനങ്ങളുടെ സൈ്വര ജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്.
വൈകുന്നേരങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും  നിത്യേനയെന്നോണം ഉണ്ടാവുന്ന അടിപിടി സംഭവങ്ങളും മൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ജനങ്ങളുടെ സൈ്വര ജീവിതം ഉറപ്പാക്കുന്നതിന് വേണ്ടി ഈ ബാര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ചാലക്കപ്പാറ ജനകീയ സമരസമിതിയുടെയും വിവിധ രാഷ്ട്രീയ മതസാമുദായിക നേതാക്കന്മാരുടെയും നേതൃത്വത്തില്‍ ബാറിന് മുന്‍പില്‍ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി വമ്പിച്ച ജനകീയ പ്രതിഷേധം നടത്തി.
യോഗത്തില്‍ രാജന്‍ പാണാറ്റില്‍ (എന്‍എസ്എസ്)അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ സൈബാ താജുദീന്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് കെബീര്‍ കോട്ടയില്‍, കെ ജെ ജോസഫ് (കോണ്‍ഗ്രസ്), ഷെമീര്‍ എന്‍ എസ് (എസ്ഡിപിഐ), കരീം തവയ്ക്കല്‍ (പിഡിപി), ബിജു തോമസ് (ബ്ലോക്ക് പഞ്ചായത്ത് മെംബര്‍), വി കെ സുധീര്‍ (എസ്‌യുസിഐ), കരീം സാഹിബ് (ഐയുഎംഎല്‍), ഫാ. എബ്രഹാം മുക്കാലയില്‍, ഹംസ സുഹാരി, ദിലീപ് (എസ്എന്‍ഡിപി), ചന്ദ്രമോഹന്‍ (കേരള കോണ്‍ (ജെ), ഹാഫില്‍ കലൂപ്പറമ്പില്‍ (ഐഎന്‍എല്‍), ബഷീര്‍ മദനി, വൈക്കം നസീര്‍, ഹമീദ്കുട്ടി, സൂപ്പി കാഞ്ഞിരമറ്റം, ജോസഫ് ചാലക്കപ്പാറ, ജയിംസ് പങ്കെടുത്തു.

RELATED STORIES

Share it
Top