ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേസ്യന്‍ കമ്പനി മേധാവി മരിച്ചു


ക്വാലാലംപൂര്‍:   ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേസ്യയില്‍ പ്രമുഖ കമ്പനിയുടെ മേധാവി കൊല്ലപ്പെട്ടു. ക്രഡില്‍ ഫണ്ട് എന്ന മലേസ്യന്‍ കമ്പനിയുടെ സിഇഒ. നസ്രീന്‍ ഹസനാണ് ദുരന്തത്തിനിരയായത്. ബ്ലാക്ക്‌ബെറി, ഹുആവേഎന്നീ ഫോണുകളാണ് ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. രണ്ട് മൊബൈലുകളും ഹസ്സന്റെ ബെഡ്ഡിന് സമീപമാണ് ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീ പിടുത്തത്തില്‍ റൂം മുഴുവന്‍ കത്തിയമര്‍ന്നതിനാല്‍ ഏത് ഫോണാണ് അപകടത്തിനിടയാക്കിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തലക്ക് ഏറ്റ പരിക്കു കാരണമാണ് ഹസന്‍ മരിച്ചതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം, തീപ്പിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ശരിയായ കാരണം വ്യക്തമാവാന്‍ ഇനിയും രണ്ടാഴ്ച്ച സമയമെടുക്കുമെന്നും സെലാന്‍ഗോര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അസ്മി ഉസ്മാന്‍ പറഞ്ഞു. മൊബൈല്‍ പൊട്ടിത്തെറിച്ചാണ് മരിച്ചതെന്ന് കുടുംബം നല്‍കിയ വിശദീകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് കുട്ടികളുടെ പിതാവാണ് ഹസന്‍. 2007ലാണ് ഹസന്‍ ക്രഡില്‍ ഫണ്ട് സിഇഒ ആയി നിയമിതനായത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top