ചാരായ നിര്‍മാണം: ജാമ്യമെടുത്ത് മുങ്ങിയ പ്രതി പിടിയില്‍

കുന്നംകുളം: ചാരായം നിര്‍മിച്ച് വില്‍പന നടത്തിയ കേസില്‍ കോടതിയില്‍ നിന്നു ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ 17 വര്‍ഷത്തിനു ശേഷം കുന്നംകുളം പോലിസ് പിടികൂടി. തിരുവനന്തപുരം പാറശാല നെടുവന്‍കില ആനന്ദഭവനില്‍ ആന്റണിയാണ് (37) പിടിയിലായത്. 2001ലാണ് കേസിനാസ്പദമായ സംഭവം.
ജില്ലാ പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. സിഐ കെ ജി സുരേഷ്, സിപിഒമാരായ ആശീഷ്, സൈജു സോമന്‍, വൈശാഖ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top