ചാരക്കേസ്: സിഐഎ ഇടപെടല്‍ സംശയിക്കാമെന്ന് ഡി ശശികുമാര്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ സിഐഎ ഇടപെടല്‍ സംശയിക്കാമെന്നു കേസില്‍ നമ്പി നാരായണനൊപ്പം പ്രതി ചേര്‍ക്കപ്പെട്ട ശാസ്ത്രജ്ഞന്‍ ഡി ശശികുമാര്‍. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം ക്രയോജനിക് സാങ്കേതിക വിഭാഗത്തില്‍ പെട്ടവരാണെന്നും അന്നത്തെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമായ വിശദീകരണം നല്‍കാത്തതു വീഴ്ചയാണെന്നും ശശികുമാര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത പോലിസുകാര്‍ മോശമായാണു പെരുമാറിയത്. അന്യായമായി അറസ്റ്റ് ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ മാപ്പു പറയണം. കുടുംബം പറഞ്ഞതിനാലാണു കേസിന് പോവാതിരുന്നതെന്നും ശശികുമാര്‍ പറഞ്ഞു. നേരത്തെ സമാനമായ ആരോപണം നമ്പി നാരായണ ന്‍ ഉന്നയിച്ചിരുന്നു.

RELATED STORIES

Share it
Top