ചാരക്കേസ്: വിധി സ്വാഗതാര്‍ഹം- എന്‍സിഎച്ച്ആര്‍ഒ

കോഴിക്കോട്: ചാരക്കേസില്‍ നമ്പി നാരായണനു നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍. അതോടൊപ്പം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇംഗിതത്തിനു വഴങ്ങി പോലിസും ഒരു വിഭാഗം മാധ്യമങ്ങളും ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കി ജയിലിലടച്ച നിരപരാധികളെ മോചിപ്പിക്കാനും അവര്‍ക്കു നഷ്ടപരിഹാരം നല്‍കാനും ഉന്നത നീതിപീഠവും സര്‍ക്കാരും തയ്യാറാവണമെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നമ്പിനാരായണനെ പോലെ സുപ്രിംകോടതിയെ സമീപിക്കാന്‍ കഴിയാത്തവര്‍ക്കും ഈ വിധിയുടെ ആനുകൂല്യം ലഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുസ്സമദ്, കെ പി ഒ റഹ്്മത്തുല്ല, എ എം ഷാനവാസ്, എം കെ ശറഫുദ്ദീന്‍, അഡ്വ. ഷുക്കൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top