ചാരക്കേസ്: മുരളീധരനെതിരേ ഐ ഗ്രൂപ്പ്

തിരുവനന്തപുരം: ചാരക്കേസ് വിവാദത്തില്‍ കെ മുരളീധരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പ് രംഗത്ത്. വിവാദമവസാനിപ്പിച്ചുവെന്ന് പറഞ്ഞ കെ മുരളീധരന്‍ മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്ന് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. കരുണാകരനെ കൂടുതല്‍ വിഷമിപ്പിച്ചത് മുരളീധരനാണെന്നും വാഴക്കന്‍ കുറ്റപ്പെടുത്തി.
മുരളീധരന്‍ പാര്‍ട്ടിയോടു കൂറുകാണിക്കണം. തന്‍പ്രമാണി ആവാനാണ് മുരളിയുടെ ശ്രമമെന്നും കെപിസിസി വക്താവ് കൂടിയായ വാഴയ്ക്കന്‍ പറഞ്ഞു. ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും കരുണാകരനെ ചതിച്ചിട്ടുണ്ടെന്ന മുരളിയുടെ പരാമര്‍ശമാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. രമേശ് ചെന്നിത്തലയ്‌ക്കെതിരായ പരോക്ഷവിമര്‍ശനമായാണ് ഐ ഗ്രൂപ്പ് ഇതിനെ കാണുന്നത്. മകനെന്ന നിലയില്‍ കെ മുരളീധരന്റെ കരുണാകര സ്‌നേഹത്തെയും വാഴയ്ക്കന്‍ പരോക്ഷമായി വിമര്‍ശിച്ചു.

RELATED STORIES

Share it
Top