ചാമംപതാല്‍-തെക്കേത്തുകവല റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി

ചാമംപതാല്‍-തെക്കേത്തുകവല റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി ചാമംപതാല്‍: കാല്‍നടയാത്ര പോലും സാധ്യമാവാത്ത വിധം തകര്‍ന്ന ചാമംപതാല്‍-തെക്കേത്തുകവല റോഡ് ശാപമോക്ഷം തേടുന്നു. ചാമംപതാല്‍ പൊന്‍കുന്നം റൂട്ടില്‍ നിരവധി ബസ്സുകള്‍ അടക്കം സര്‍വീസ് നടക്കുന്ന ഈ വഴി തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിരവധി തവണ നാട്ടുകാര്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് റോഡ് ടാറിങ് നടത്തുന്നതിനു സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പുതിയ വ്യവസ്ഥ പ്രകാരം പുതുക്കിപ്പണിയുന്ന റോഡുകള്‍ ഗ്യാരന്റി വ്യവസ്ഥയില്‍ നിര്‍മാണം നടത്തണമെന്നാണ്. എന്നാല്‍ ഇത്തരത്തില്‍ നിര്‍മാണം ഏറ്റെടുക്കാന്‍ കരാറുകാര്‍ മടിക്കുന്നതാണു നിര്‍മാണം വൈകാന്‍ കാരണമായി പറയുന്നത്. എന്നാല്‍ ഈ റോഡിനൊപ്പം തന്നെ കരാര്‍ ഏറ്റെടുത്ത ചാമംപതാല്‍-കാനം റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ചാമംപതാല്‍-തെക്കേത്തുകവല റോഡിന്റെ നിര്‍മാണം മാത്രം അനിശ്ചിതമായി നീളുകയാണ്. ഇതിനെതിരേ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാരും യുവജന പ്രസ്ഥാനങ്ങളും.

RELATED STORIES

Share it
Top