ചാത്തങ്ങാട് കടപ്പുറത്ത് വലയും എഞ്ചിനും കത്തി നശിച്ചു

വൈപ്പിന്‍: പതിനഞ്ചോളം മല്‍സ്യ തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായിരുന്ന മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ കത്തിനശിച്ചു. ചാത്തങ്ങാട് കടപ്പുറത്ത് ഷെഡ്ഡില്‍ സൂക്ഷിച്ച വലയും യമഹ എഞ്ചിനും മറ്റു മല്‍സ്യബന്ധന ഉപരണങ്ങളുമാണ് കത്തിനശിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീ കത്തുന്നത് ശ്രദ്ധയില്‍പെട്ട് ആളുകള്‍ എത്തിയപ്പോഴേക്കും ഷെഡ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. കറുത്താട്ടീല്‍ സലാം, കളത്തില്‍ രതീഷ,് ഹക്കീം പുളിക്കലകത്ത്്, ജമാല്‍ പുത്തന്‍പുരക്കല്‍ തുടങ്ങി പതിനഞ്ചോളം മല്‍സ്യ തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് ഇതോടെ അടഞ്ഞത്. പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top