ചാണകസോപ്പുമായി ആര്‍എസ്എസ് ആമസോണില്‍

ആഗ്ര: ഗോമൂത്രത്തിനു പിന്നാലെ ചാണകത്തിന്റെ മൂല്യവര്‍ധിത ഉല്‍പന്നവുമായി ആര്‍എസ്എസ് പിന്തുണയുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. ഉത്തര്‍പ്രദേശിലെ മഥുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീന്‍ദയാല്‍ കാമധേനു ഗോശാലാ ഫാര്‍മസിയാണ് പുതിയ ഉല്‍പന്നത്തിനു പിന്നില്‍. പേഴ്‌സനല്‍ കെയര്‍, തെറാപ്യൂട്ടിക് വിഭാഗത്തിലുള്ള 30 ഉല്‍പന്നങ്ങളാണ് ഇവര്‍ ആദ്യപടിയായി വിപണിയിലെത്തിക്കുന്നത്.
പശുമൂത്രം പ്രധാന അസംസ്‌കൃത വസ്തുവായി ഉല്‍പാദിപ്പിക്കുന്ന കാമധേനു ശ്രേണിയിലുള്ള ഉല്‍പന്നങ്ങളാണ് ഉടനെ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകുന്നത്. ആമസോണ്‍ വഴിയായിരിക്കും ഈ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക. പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തില്‍ ഓണ്‍ലൈ ന്‍ വിപണിയിലേക്ക് ഇറങ്ങുന്നതെന്ന് ആര്‍എസ്എസ് വക്താവ് അരുണ്‍കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

RELATED STORIES

Share it
Top