ചാട്ടത്തില്‍ ചീറ്റയേക്കാള്‍ ഉയരത്തില്‍ റൊണാള്‍ഡോ

പന്തുമായി കുതിക്കുന്നതില്‍ അതിവേഗക്കാരനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മൈതാനത്ത് കുതിക്കുന്ന റൊണാള്‍ഡോയുടെ അടുത്തെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന മറ്റു താരങ്ങളുടെ കാഴ്ച നാം കാണുന്നതാണ്. എന്നാല്‍, ഇതാ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. ലോകത്ത് ഏറ്റവും ഉയരത്തില്‍ ചാടുന്ന ഫുട്‌ബോളര്‍ എന്ന പദവിയും ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം. നിന്ന നില്‍പ്പില്‍ പന്ത് കീഴടക്കാന്‍ റൊണാള്‍ഡോ കുതിക്കുമ്പോള്‍ ഏകദേശം 44 സെന്റിമീറ്ററും ഓട്ടത്തിനിടയിലുള്ള ചാട്ടത്തില്‍ 78 സെന്റിമീറ്ററും ഉയരത്തിലാണ് റൊണാള്‍ഡോ ചാടുന്നത്. ഇത് ഒരു ശരാശരി എന്‍ബിഎ ബാസ്‌കറ്റ് ബോള്‍ താരം മല്‍സരത്തില്‍ ബാസ്‌കറ്റ് ചെയ്യാന്‍ ചാടുന്നതിലും ഉയരത്തിലാണ്. റൊണാള്‍ഡോ വായുവില്‍ പന്തിനായി കുതിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ ശക്തിയെ അഞ്ചു മടങ്ങ് കീറിമുറിക്കുന്നത്രെ! അതായത്, ഒരു ചീറ്റപ്പുലി ഓട്ടത്തിനിടയില്‍ ചാടുന്നതിന്റെ അഞ്ചു മടങ്ങ് അധികം ഉയരത്തില്‍! ഇംഗ്ലണ്ടിലെ ചിഷ്വെസ്റ്റര്‍ യൂനിവേഴ്‌സിറ്റിയാണ് റൊണാള്‍ഡോയുടെ ചാട്ടം പഠനവിധേയമാക്കിയത്.

RELATED STORIES

Share it
Top