ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ : ഫുള്‍ മാര്‍ക്കോടെ സെമി ജയിക്കാന്‍ യുവന്റസ്തുറിന്‍: ചാംപ്യന്‍സ് ലീഗില്‍ ആദ്യ സെമിഫൈനലിന്റെ വിധിയെഴുത്താണ് ഇന്ന്. ആദ്യപാദത്തില്‍ എവേ ഗോളിന്റെ മുന്‍തൂക്കമുള്ള യുവന്റസ് സ്വന്തം തട്ടകത്തില്‍ ഫ്രഞ്ച് വമ്പന്മാരായ മൊണാകോയെ നേരിടും. രണ്ട് ഗോള്‍ ആധിപത്യമുള്ള യുവന്റസ് ഇന്ന് അനായാസം ജയം നേടാനിറങ്ങുമ്പോള്‍, ഇറ്റാലിയന്‍ കരുത്തന്മാരെ അട്ടിമറിക്കാന്‍ സജ്ജമായിട്ടാണ് മൊണാകോ വരുന്നത്. നാലാം തിയ്യതി നടന്ന ആദ്യപാദത്തില്‍ അര്‍ജന്റീനിയന്‍ മുന്നേറ്റക്കാരന്‍ ഗോണ്‍സാലോ ഹിഗ്വയ്‌ന്റെ ഇരട്ടഗോളിലാണ് യുവന്റസ് ആധിപത്യം നേടിയത്. മൊണാകോയുടെ തട്ടകത്തില്‍ അവരെ നിഷ്പ്രഭരാക്കിയ അല്ലെഗ്രിയുടെ ശിഷ്യന്മാര്‍ക്ക് സ്വന്തം മണ്ണില്‍ കാലിടറാന്‍ സാധ്യതയില്ല. എന്നാല്‍, യുവന്റസ് പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്ന മൊണാകോയുടെ പേരുകേട്ട ആക്രമണ നിര ഇന്നത്തെ മല്‍സരത്തില്‍ മൂന്ന് ഗോളെങ്കിലും തിരിച്ചടിച്ചാലേ ഫൈനല്‍ മല്‍സരത്തില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ.

RELATED STORIES

Share it
Top