ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്ക് സമനില പൂട്ട്, ആഴ്‌സണലിന് തോല്‍വി

barzalona-barcelona-vs-sporting-മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലെ തങ്ങളുടെ ആദ്യമല്‍സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സയ്ക്ക് സമനില കുരുക്ക്. ഇറ്റാലിയന്‍ ക്ലബ്ബായ റോമയ്‌ക്കെതിരേ 1-1 സമനിലയാണ് ബാഴ്‌സ ഏറ്റുവാങ്ങിയത്. ബാഴ്‌സയ്ക്കുവേണ്ടി സുവരാസ് 21ാം മിനിറ്റില്‍ ഗോള്‍ നേടി. എന്നാല്‍ 31ാം മിനിറ്റില്‍ അലിസാന്‍ഡ്രോ ഫ്‌ളോറന്‍സിയിലൂടെ  റോമ മറുപടി പറഞ്ഞു. ഫ്‌ളോറന്‍സിയുടെ 60 വാര അകലെയുള്ള ഒരു സുപ്പര്‍ ഷോര്‍ട്ട് ഗോളായി മാറുകയായിരുന്നു. പിന്നീട് ഇരു ടീമും ഉണര്‍ന്ന് കളിച്ചെങ്കിലും ഗോള്‍ വര്‍ള്‍ച്ച മാത്രമായിരുന്നു. തന്റെ 100ാം മല്‍സരത്തില്‍ മെസ്സിക്ക് ഗോളൊന്നും നേടാന്‍ ആയില്ല.

ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിനും തോല്‍വിയോടെയാണ് തുടക്കം. ഡിനാമോ സഗ്രിബ് 2-1നാണ് ആഴ്‌സണലിനെ തറപ്പറ്റിച്ചത്. വാല്‍ക്കോട്ടാണ് ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍ നേടിയത്. സഗ്രിബിനു വേണ്ടി ചാംബ്രലെയ്ന്‍ , ഫെര്‍ണാണ്ട്‌സ് എന്നിവര്‍ ഗോള്‍ നേടി.
മറ്റു മല്‍സരങ്ങളില്‍ മാകാബി ടെല്‍ അവീവക്കെതിരേ ചെല്‍സി 4-0ത്തിന് ജയം കണ്ടു. ഒളിപിക്കോസിനെതിരേ ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണികിന് 3-0ത്തിന്റെ ജയം സ്വന്തമാക്കാനായി.

RELATED STORIES

Share it
Top