ചാംപ്യന്‍സ് ലീഗ് : ഫ്രഞ്ച് മണ്ണില്‍ എതിരില്ലാതെ യുവന്റസ്‌മൊണാകോ: ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്ന കുന്തമുന മൊണാകോ നിരയിലേക്ക് തുളച്ചുകയറിയപ്പോള്‍ ഫ്രഞ്ച് പട ചിതറിയോടി. ഹിഗ്വയ്‌ന്റെ ബൂട്ടില്‍ നിന്ന് രണ്ടുതവണ ചീറിപ്പാഞ്ഞ പന്ത് മൊണാകോയുടെ വല കീറിയപ്പോള്‍ ഫ്രഞ്ച് മണ്ണും കീഴടക്കി യുവന്റസ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിലാണ് യുവന്റസ് ജയം. രണ്ട് എവേ ഗോളുകളും മുന്നേറ്റത്തിന്റെ ശക്തിയായ ഹിഗ്വയ്‌ന്റെ സംഭാവനയായിരുന്നു.

RELATED STORIES

Share it
Top