ചാംപ്യന്‍സ് ലീഗ് പ്ലയര്‍ ഓഫ് ദി വീക്ക് പുരസ്‌കാരം മുഹമ്മദ് സലാഹിന്
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പ്ലയര്‍ ഓഫ് ദി വീക്ക് പുരസ്‌കാരം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന്. റോമയ്‌ക്കെതിരേ നടന്ന ആദ്യ പാദ സെമിയില്‍ നടത്തിയ മിന്നും പ്രകടനമാണ് സലാഹിനെ നാലാം തവണയും പുരസ്‌കാരത്തിനര്‍ഹനാക്കിയത്.  മല്‍സരത്തില്‍ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയതാണ് സലാഹിന് കരുത്തായത്. ആരാധകരിലൂടെ നടത്തിയ വോട്ടെടുപ്പില്‍ 93% വോട്ട് കരസ്ഥമാക്കിയാണ് സലാഹ് ഇത്തവണ അവാര്‍ഡ് സ്വന്തമാക്കിയത്.

RELATED STORIES

Share it
Top