ചാംപ്യന്‍സ് ലീഗ്; ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്ക്; ഡോണസ്‌കിനെതിരേ തകര്‍പ്പന്‍ ജയം

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തേരോട്ടം. ഉക്രെയ്ന്‍ ക്ലബ്ബായ ഷാക്തര്‍ ഡൊണസ്‌കിനെതിരേ എതിരില്ലാത്ത നാലു ഗോള്‍ വിജയമാണ് ചാംപ്യന്‍സ് ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ റയല്‍മാഡ്രിഡ് റൊണാള്‍ഡോയിലൂടെ നേടിയത്. റയലിന്റെ ആദ്യ ഗോള്‍ കരീം ബെന്‍സേമയുടെ വകയായിരുന്നു.
ഹാട്രിക് നേട്ടത്തോടെയാണ് റൊണാള്‍ഡോ ലീഗിലെ ആദ്യ വിജയവും റെക്കോഡും സ്വന്തമാക്കിയത്. ചാംപ്യന്‍സ് ലീഗില്‍  ഇതോടെ പോര്‍ച്ചുഗല്‍ താരത്തിന്റെ ഗോളുകളുടെ എണ്ണം 80 ആയി. മെസ്സിയുടെ ലീഗിലെ ഗോളുകളുടെ എണ്ണം 77 ആണ്. ബാഴ്‌സ ഇന്ന് ലീഗില്‍ ആദ്യ മല്‍സരത്തില്‍ ഇറങ്ങും.

ലീഗില്‍ ഇന്നലെ നടന്ന മറ്റു ഒരു മല്‍സരത്തില്‍  മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പി എസ്. വി ഐന്തോവന്‍ 2-1ന് തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ യുവന്റസ് 2-1 ന്റെ വിജയം സ്വന്തമാക്കി.
-എഫ്.ആര്‍

RELATED STORIES

Share it
Top