ചാംപ്യന്‍സ് ലീഗില്‍ പോരാട്ടം കടുക്കും; റയലിനെതിരാളി പിഎസ്ജി, ബാഴ്‌സയും വിയര്‍ക്കും


മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിലെ നോക്ക് ഔട്ട് സ്‌റ്റേജിനുള്ള ഫിക്‌സ്ചറുകള്‍ പ്രഖ്യാപിച്ചു, ഇത്തവണ പോരാട്ടം കടുപ്പിക്കുന്ന തരിത്തിലാണ് മല്‍സരങ്ങള്‍ വരുന്നത്. ഫു്ടബോള്‍ പ്രേമികളില്‍ ആവേശം വിടര്‍ത്തി സ്പാനിഷ് കരുത്തന്‍മാരായ ബാഴ്‌സലോണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയും ഏറ്റുമുട്ടുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയാണ്. പ്രീമിയര്‍ ലീഗ ക്ല്ബ്ബ് ടോട്ടനം ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ നേരിടും. അതേ സമയം പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി ദുര്‍ബലരായ എഫ്‌സി ബേസലാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെവിയ്യയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ലിവര്‍പൂളിന്റെ എതിരാളി എഫ്‌സി പോര്‍ട്ടോയാണ്. ജര്‍മന്‍ സൂപ്പര്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ എതിരാളികള്‍ ബെസിക്തസാസാണ്.

പോരാട്ടങ്ങള്‍ ഇങ്ങനെ

യുവന്റസ് x ടോട്ടനം
മാഞ്ചസ്റ്റര്‍ സിറ്റി x ബേസല്‍
ലിവര്‍പൂള്‍ x പോര്‍ട്ടോ
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്് x  സെവിയ്യ
റയല്‍ മാഡ്രിഡ് x പിഎസ്ജി
എഎസ് റോമ x ഷക്തര്‍
ബാഴ്‌സലോണ x ചെല്‍സി
ബയേണ്‍ മ്യൂണിക്ക് x  ബെസിക്തസ്‌

RELATED STORIES

Share it
Top