'ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍'കൊല്‍ക്കത്ത: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ആസ്‌ത്രേലിയയുമാവും ഫൈനല്‍ മല്‍സരം കളിക്കുകയെന്ന് ആസ്‌ത്രേലിയന്‍ മുന്‍ നായകന്‍ മൈക്കില്‍ ക്ലാര്‍ക്ക്. ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചുകളില്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍മാര്‍ ശോഭിക്കുമെന്നും കിരീടം ഓസീസിനൊപ്പമാവുമെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെ പിച്ചുകള്‍ ബൗണ്‍സ് നിറഞ്ഞതാണ്. മിച്ചല്‍ സ്റ്റാര്‍ക്കും, പാറ്റ് കുമ്മിന്‍സും, ജോഷ് ഹെയ്‌സല്‍വുഡും അടങ്ങുന്ന മികച്ച ഫാസ്റ്റ് ബൗളിങ് നിരയാണ് ഓസീസ് ടീമിനുള്ളത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും മികവുറ്റ താരങ്ങളാണെങ്കിലും ഇംഗ്ലണ്ടിലെ ഫാസ്റ്റ് ബൗളിങ് പിച്ചില്‍ അദ്ഭുതം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top