ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇനിയില്ല; പകരം ട്വന്റി20 ലോകകപ്പ്
ദുബയ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ഇനിയുണ്ടാവില്ല. പകരം ട്വന്റി20 ലോക കപ്പ് പോരാട്ടം നടത്താന്‍ ഐസിസി തീരുമാനിച്ചു. ബിസിസിഐയുടെ എതിര്‍പ്പ് കണക്കിലെടുത്താണ് ഇത്തരമൊരു മാറ്റം കൊണ്ടുവരാന്‍ ഐസിസി തീരുമാനിച്ചത്. ഇതോടെ 2021 നടക്കേണ്ടിയിരുന്ന ചാംപ്യന്‍സ് ട്രോഫിക്ക് പകരമായി ട്വന്റി20 ലോകകപ്പാവും നടക്കുക. ഇതോടെ തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളാവും അടുത്തടുത്ത് അരങ്ങേറുക. 2019ലെ ഏകദിന ലോകകപ്പിന് ശേഷം 2020ല്‍ ട്വന്റി20 ലോകകപ്പ് ആസ്‌ത്രേലിയയില്‍ നടക്കും. 2021ല്‍ ചാംപ്യന്‍സ് ട്രോഫിക്ക് പകരം വീണ്ടുമൊരു ട്വന്റി20 ലോകകപ്പ് നടക്കും. ഇതിന് ഇന്ത്യയാവും ആതിഥേയത്വമരുളുക.മറ്റൊരു വിപ്ലവകരമായ തീരുമാനവും ഐസിസി സ്വീകരിച്ചിട്ടുണ്ട്. ഐസിസിയില്‍ അംഗത്വമുള്ള 104 രാജ്യങ്ങള്‍ക്കും ട്വന്റി20 അന്തരാഷ്ട്ര പദവി നല്‍കും. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു. നിലില്‍  12 രാജ്യങ്ങള്‍ക്കാണ് ഐസിസിയുടെ മുഴുവന്‍ സമയം അംഗത്വമുള്ളത്. ഇതോടൊപ്പം സ്‌കോട്‌ലന്‍ഡ്, നെതര്‍ലന്‍ഡ്, ഹോങ്കോങ്, യുഎഇ, ഒമാന്‍, നേപ്പാള്‍ എന്നിവര്‍ക്കും ഐസിസിയുടെ ട്വന്റി20 പദവിയുണ്ട്. പുതിയ 86 രാജ്യങ്ങളിലേക്ക് കൂടി ക്രിക്കറ്റിനെ വ്യാപിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top