ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് കളിക്കണം: അനില്‍ കുംബ്ലെന്യൂഡല്‍ഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കളിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ അനില്‍ കുംബ്ലെ. വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നും എത്രയും വേഗം തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇന്ത്യ ടീമിനെ പ്രഖ്യാപിക്കണമെന്നും കുംബ്ലെ ബിസിസിഐയോട് ആവശ്യപ്പെട്ടെന്നാണ് വിവരങ്ങളുള്ളത്. മുന്‍താരങ്ങളായ സചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷമണ്‍, ഗുണ്ടപ്പ വിശ്വനാദ്, സന്ദീപ് പാട്ടീല്‍, ആകാശ് ചോപ്ര, അജിത് അഗാര്‍ക്കര്‍, വെങ്കിടേഷ് പ്രസാദ്, മുരളി കാര്‍ത്തിക് തുടങ്ങിയ താരങ്ങളെല്ലാം തന്നെ ഇന്ത്യയെ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഐസിസിയുമായുള്ള വരുമാന തര്‍ക്കം മൂലമാണ് ബിസിസിഐ ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി പങ്കാളിത്തത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നാളെ നടക്കുന്ന ബിസിസി ഐയുടെ സമ്മേളനത്തിന് ശേഷമേ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ ടൂര്‍ണമെന്റിലെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനമാവൂ.

RELATED STORIES

Share it
Top