ചവറയില്‍ വ്യാപക നാശനഷ്ടം

ചവറ: ശക്തമായ മഴയിലും കാറ്റിലും ചവറയില്‍ വ്യാപക നാശനഷ്ട്ടം. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളക്കെട്ടിലായി. തീരദേശ മേഖലയില്‍ കനത്ത കടല്‍ക്ഷോഭം. മിക്കയിടങ്ങളിലും സംരക്ഷണ ഭിത്തി തകര്‍ത്ത് വെള്ളമടിച്ച് കയറി.  ശക്തമായ കാറ്റില്‍ വീടിന്റെ ഓടും ആസ്ബറ്റോസ് ഷീറ്റുകളും കാറ്റില്‍ പറന്നുപോയി.
ചവറ കരിത്തുറ തോട്ടാശ്ശേരി ബ്ലസിയുടെ വീടിന്റെ ഓടും ആസ്ബറ്റോസ് ഷീറ്റുകളുമാണ് പറന്നു പോയത്. ചവറ തോട്ടിനു വടക്ക് മരുന്നൂര്‍ വടക്കതില്‍ ഷാഹിംമിന്റെ വീട്ടിലേയ്ക്ക് വൃക്ഷം വീണ് വീടിന്റെ മുന്‍ വശത്തെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വൈദ്യുത കമ്പികള്‍ പൊട്ടിയും വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞും നാശനഷ്ടമുണ്ടായി. ഗ്രാമീണ റോഡുകളിലും ദേശീയ പാതയിലും മരങ്ങള്‍ വീണു ഗതാഗത തടസ്സമുണ്ടായി. ദേശീയ പാതയില്‍ കുറ്റിവട്ടത്തും ചവറയിലെ വിവിധ ഇട റോഡുകളായ നെറ്റിയാട്ട് മുക്ക്, നല്ലേഴ്ത്ത്മുക്ക്, മുള്ളിക്കാല, പുത്തന്‍ചന്ത, ഇടപ്പള്ളിക്കോട്ട, ടൈറ്റാനിയം മുക്ക് എന്നിവിടങ്ങളിലായി വീണ മരങ്ങള്‍ ചവറ ഫയര്‍ഫോയ്‌സെത്തിയാണ് മുറിച്ച് മാറ്റിയത്. വീട്ട് മുറ്റത്ത് കിടന്ന കാറിന് മുകളില്‍ മരം വീണ് കാര്‍ തകര്‍ന്നു. പന്മന കളരി കളീയ്ക്കല്‍ വടക്കതില്‍ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകര്‍ന്നത്.

RELATED STORIES

Share it
Top