ചളിങ്ങാട് ഗ്രാമം ഹര്‍ത്താല്‍ ആചരിച്ചു

കയ്പമംഗലം: ജമ്മു കാശ്മീരിലെ കത്‌വയില്‍ ബാലികയുടെ കൊലപാതകത്തി ല്‍ പ്രതിഷേധിച്ച് ചളിങ്ങാട് ഗ്രാമം ഹര്‍ത്താല്‍ ആചരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ നടത്തുന്ന ഹര്‍ത്താലുകളില്‍ സഹകരിക്കാത്ത പ്രദേശമാണ് ചളിങ്ങാട്.
ഹര്‍ത്താലില്ലാത്ത ഗ്രാമം എന്നാണ് ചളിങ്ങാടിനെ അറിയപ്പെടുക. ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ട ബാലികക്ക് വേണ്ടി വ്യാപാരികള്‍ സ്വമേധയാ കടകളടച്ച് പ്രതിഷേധിക്കുകയായിരുന്നു. ചിറക്കല്‍ പള്ളി തൊട്ട് കാക്കാത്തിരുത്തി പള്ളി വളവ് വരെയുള്ള കടകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. അതേ സമയം സോഷ്യല്‍ മീഡിയയിലെ ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് മൂന്നുപീടിക, കാളമുറി എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല.
ചളിങ്ങാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ചളിങ്ങാട് നിന്നാരംഭിച്ച പ്രകടനം മൂന്നുപീടിക കാള മുറി വഴി പള്ളി വളവില്‍ സമാപിച്ചു നൂറ് കണക്കിന് പേര്‍ പ്രകടനത്തില്‍ അണിനിരന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ മുല്ലിമീന്‍ മതിലകം റേഞ്ചിന്റെ ആഭിമുഖ്യത്തിലും മൂന്നുപീടികയില്‍ പ്രതിഷേധ പ്രകടനം നടത്തി.

RELATED STORIES

Share it
Top