ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു

ദുബയ്: ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി രാത്രി 11.30 ന് ദുബായില്‍വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതമുണ്ടായത്. പ്രമുഖ നിര്‍മാതാവ് ബോണി കപൂര്‍ ഭര്‍ത്താവാണ്. ജാഹ്നവി, ഖുഷി എന്നിവര്‍ മക്കളാണ്.


1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. അമ്മ രാജേശ്വരി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് മരണവിവരം അറിയിച്ചത്. നീണ്ട കാലത്തെ അഭിനയ ജീവിതത്തിനിടയില്‍ രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ശ്രീദേവിയെ ആദരിച്ചിരുന്നു. ആലിംഗനം, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, നാല് മണി പൂക്കള്‍, ദേവരാഗം കുമാര സംഭവം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിരുന്നു.
1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ജനിച്ചത്. 1967ല്‍ നാലാം വയസില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി ശ്രീദേവി സിനിമ അരങ്ങേറ്റം കുറിച്ച ശ്രദേവി 1971ല്‍ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളാ സംസ്ഥാന പുരസ്‌കാരം നേടി. 1976ല്‍ കെ. ബാലചന്ദറിന്റെ സംവിധാനത്തില്‍ കമലഹാസനും രജനികാന്തിനുമൊപ്പം തമിഴില്‍ നായികയായി. മൂന്നാം പിറൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കി.
1979ല്‍ സോള്‍വ സവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. സഗ്മ, ഹിമ്മത്വാലാ, സോഫാ, നയാ, കദം, ആഗ്, ഷോലാ, ഭഗ്വാന്‍, ദാദാ, കര്‍മ്മ, മിസ്റ്റര്‍ ഇന്ത്യ, ചാന്ദ്‌നി, ഹുദാ ഹവാ, വീര്‍ റാഞ്ചാ, ചന്ദ്രമുഖി, ജുദായ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

RELATED STORIES

Share it
Top