ചലച്ചിത്രോല്‍സവത്തിന് ഇന്ന് തിരശ്ശീല വീഴും ്

തൃശൂര്‍: 13ാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. 135 പ്രദര്‍ശനങ്ങള്‍, 10 വേദികള്‍. കേരളത്തിലെ ആദ്യത്തെ വികേന്ദ്രീകൃത ചലച്ചിേത്രാത്സവത്തിനാണ് ബുധനാഴ്ച കൊടിയിറങ്ങുന്നത്. 80 കഥാസിനിമകളും ഇരുപതോളം ഹ്രസ്വ ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിച്ചത്.
ലോകസിനിമാവിഭാഗത്തില്‍ ഗോവയിലും തിരുവനന്തപുരത്തും നടന്ന അന്താരാഷ്ട്ര ചലച്ചിേത്രാഝവങ്ങളില്‍ ശ്രദ്ധേയമായ 25 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും  ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 12 ഭാഷാസിനിമകളും 7 സിനിമകളുടെ മറാത്തി പാക്കേജുകളും കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ജര്‍മ്മനിയില്‍നിന്നുള്ള 6 സിനിമകളും ആഫ്രിക്കന്‍ പാക്കേജില്‍ 6 സിനിമകളും നവതി പാക്കേജില്‍ 9 മലയാള സിനിമകളും വിവിധ ഇടങ്ങളിലായി പ്രദര്‍ശിപ്പിച്ചു.
ശ്രീ തിയറ്റര്‍ , തൃശൂര്‍ സെന്റ് തോമസ് കോളേജ്, തൃശൂര്‍ പ്രസ് ക്ലബ്, ബാനര്‍ജി മെമ്മോറിയല്‍  ക്ലബ് എന്നിവിടങ്ങളായിരുന്നു വേദികള്‍.പഴയന്നൂര്‍, വടക്കാഞ്ചേരി, തൃപ്രയാര്‍, പാവറട്ടി, ചാവക്കാട്, മാള തുടങ്ങിയ കേന്ദ്രങ്ങളിലും  പ്രദര്‍ശനങ്ങളുണ്ടായിരുന്നു.
തൃശൂര്‍ ചലച്ചിത്രകേന്ദ്രം, തൃശൂര്‍ കോര്‍പ്പറേഷന്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത്, കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷന്‍, കെ. ഡബഌയു. ജോസഫ് ട്രസ്റ്റ്, തൃശൂര്‍ ബാനര്‍ജി മെമ്മോറിയല്‍ ക്ലബ്, തൃശൂര്‍ പ്രസ് ക്ലബ്, സെന്റ് തോമസ് കോളേജ് എന്നിവരുടെ സംഘാടനത്തിലായിരുന്നു ചലച്ചിത്ര മേള ഒരുങ്ങിയത്.
ജനത്തിരക്കുകൊണ്ട് ശ്രദ്ധേയമായിരുന്നു മേള. ജാപ്പാനീസ് സംവിധായക നവോമി കവാസേയുടെ ‘റേഡിയന്‍സ്’, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമക്കുള്ള പുരസ്‌കാരം ലഭിച്ച സ്വീഡിഷ് സിനിമ ‘ദി സ്‌ക്വയര്‍’, തിരുവനന്തപുരം ഐ. എഫ്. എഫ്. കെ. യില്‍ ഉദ്ഘാടനചിത്രമായിരുന്ന ലബനോന്‍ സിനിമ ‘ഇന്‍സല്‍ട്ട്’ റഷ്യന്‍ സിനിമ ‘ലവ് ലസ്’, ആള്‍ജീരിയന്‍ സിനിമ ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രേക്ഷക പിന്തുണ ശ്രദ്ധേയമായി. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ബാഷ് മുഹമ്മദിന്റെ പ്രകാശന്‍ എന്ന ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനവും മേളയുടെ ഭാഗമായി നടന്നു.അനുബന്ധപരിപാടികളായി ഇതിനോടൊപ്പം വിവിധ സെമിനാറുകള്‍, ഓപ്പണ്‍ ഫോറം എന്നിവ നടന്നു. ചലച്ചിത്രമേളയുടെ ഭാഗമായി ബാനര്‍ജി മെമ്മോറിയല്‍ ക്ലബ് ഊരാളിയുടെ പാട്ടുംപറച്ചിലും നാട്ടുപാട്ടുകൂട്ടം, ഗാനമേള എന്നിവ നടന്നു. ഐ. എഫ്. എഫ്. ടി. എക്‌സി. ഡയറക്ടര്‍ ചെറിയാന്‍ ജോസഫും ഫെസ്റ്റിവല്‍ ഡയറക്ടര്‍ രോഷ്‌നി സ്വപ്‌നയുമാണ്.
സമാപന സമ്മേളനം ശ്രീ തിയറ്റര്‍ കോംപ്ലക്‌സില്‍ ബുധനാഴ്ച വൈകീട്ട് 5.30ക്ക് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി കേരളം ചെയര്‍മാന്‍ ചെലവൂര്‍ വേണു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ശ്രീ തിയറ്ററില്‍ തുര്‍ക്കി സിനിമ ‘സേര്‍’ പ്രദര്‍ശിപ്പിക്കും. ബാനര്‍ജി ക്ലബ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന് മലയാള ചലച്ചിത്രം ടേക്ക് ഓഫ് പ്രദര്‍ശിപ്പിക്കും.

RELATED STORIES

Share it
Top