ചര്‍ച്ചയാവാമെന്ന് അമ്മ നല്‍കിയ കത്തില്‍ വ്യക്തതയില്ലെന്ന് ഡബ്ല്യൂസിസി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) അംഗങ്ങള്‍ നല്‍കിയ കത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ മറുപടിയില്‍ വ്യക്തതയില്ലെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ്.
വിഷയം ചര്‍ച്ച ചെയ്യാമെന്നല്ലാതെ, എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് അമ്മ ഭാരവാഹികള്‍ കത്ത് നല്‍കിയിരിക്കുന്നത്.
വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും വിമന്‍ ഇന്‍ സിനിമ കലക്ടീവ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ച തങ്ങളുടെ സുഹൃത്തുക്കള്‍ക്കും അടിയന്തര യോഗം കൂടി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡബ്ല്യൂസിസി അംഗങ്ങളായ മറ്റ് സുഹൃത്തുക്കള്‍ക്കും ജനാധിപത്യ കേരളം നല്‍കിവരുന്ന നന്ദി അറിയിക്കുന്നു. അതിക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്‌ക്കൊപ്പം നില്‍ക്കാനുള്ള ആത്മശക്തി ഉണ്ടാവാതെ പോയ എല്ലാവര്‍ക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top