ചരിത്ര റെക്കോഡോടെ ഫഖര്‍ സമാന്‍; തിരുത്തപ്പെട്ടത് വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ റെക്കോഡ്


ബുലാവായോ: സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ഏകദിനത്തില്‍ പുത്തന്‍ റെക്കോഡ് കുറിച്ച് പാക് ഓപണര്‍ ഫഖര്‍ സമാന്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ഫഖര്‍ സമാന്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. തന്റെ 18ാം മല്‍സരത്തിലൂടെ ഏകദിനത്തില്‍ 1000 റണ്‍സ് നേട്ടം അക്കൗണ്ടിലെത്തിച്ച ഫഖര്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്്, ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണ്‍, ജൊനാഥന്‍ ട്രോട്ട്, ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്ക്, പാകിസ്താന്റ ബാബര്‍ അസം എന്നിവരുടെ റെക്കോഡുകളാണ് പഴങ്കഥയാക്കിയത്. ഇവര്‍ 21 ഏകദിനങ്ങളില്‍ നിന്നാണ് 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 24 ഏകദിനങ്ങളില്‍ നിന്നാണ് 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. സിംബാബ് വെയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ഫഖര്‍ സമാന്‍ സ്വന്തമാക്കിയിരുന്നു.

RELATED STORIES

Share it
Top