ചരിത്ര റെക്കോഡിട്ട് ബാഴ്‌സ മിശിഹ; ഇത് റൊണാള്‍ഡോയും കൊതിക്കുംബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ ബാഴ്‌സലോണയുടെ വിജയക്കുതിപ്പിനൊപ്പം പുത്തന്‍ റെക്കോഡും അക്കൗണ്ടിലാക്കി ലയണല്‍ മെസ്സി. യൂറോപ്പിലെ പ്രമുഖ അഞ്ച് ലീഗുകളില്‍ ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ മെസ്സി ജെറാഡ് മുള്ളറിനൊപ്പമെത്തി. ഇരുവരും 525 ഗോളുകളാണ് അക്കൗണ്ടിലാക്കിയത്. 1965 - 1979 കാലഘട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പമാണ് മുള്ളറിന്റെ റെക്കോഡ് ഗോള്‍ നേട്ടം. വിയ്യാറയലിനെതിരായ മല്‍സരത്തിന്‍രെ 83ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് മെസ്സി ചരിത്രം സൃഷ്ടിച്ചത്്.

RELATED STORIES

Share it
Top