ചരിത്ര ടെസ്റ്റില്‍ ഇന്ത്യ 474ന് പുറത്ത്; അഫ്ഗാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി


ബംഗളൂരു: അഫ്ഗാനിസ്താനെതിരായ ചരിത്ര ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 474 റണ്‍സില്‍ അവസാനിച്ചു. ശിഖര്‍ ധവാന്റെയും (107) മുരളി വിജയിയുടെയും (105) സെഞ്ച്വറിയും കെ എല്‍ രാഹുല്‍ (54) ഹര്‍ദിക് പാണ്ഡ്യ (71) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഉമേഷ് യാദവ് (26*), രവീന്ദ്ര ജഡേജ (20) എന്നിവരും ഇന്ത്യക്കുവേണ്ടി നിര്‍ണായക റണ്‍സുകള്‍ സംഭാവന ചെയ്തു.
അഫ്ഗാനിസ്താന് വേണ്ടി യാമിന്‍ അഹ്മദ്‌സായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വഫേദാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും പങ്കിട്ടു. മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ അഫ്ഗാനിസ്താന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 5.2 ഓവറില്‍ രണ്ട് വിക്കറ്റിന് 21 റണ്‍സെന്ന നിലയിലാണ്. മുഹമ്മ് ഷഹ്‌സാദ് (14) റണ്ണൗട്ടായപ്പോള്‍ ജാവേദ് അഹ്മദിയെ (1) ഇഷാന്ത് ശര്‍മ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

RELATED STORIES

Share it
Top