ചരിത്രരേഖാ സര്‍വേ നാളെ തുടങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുരാരേഖ ശേഖരണവും പരിപാലനവും വിപുലമാക്കുന്നതിന്റെ ഭാഗമായി പുരാരേഖാ വകുപ്പുമായി സഹകരിച്ച് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നാളെ ചരിത്രരേഖാ സര്‍വേ നടത്തും. കവി ഒ എന്‍ വി കുറുപ്പിന്റെ വഴുതക്കാട്ടെ വീട്ടില്‍നിന്നാണ് ചരിത്രരേഖാ സര്‍വേക്ക് തുടക്കം കുറിക്കുന്നത്.
നാളെ രാവിലെ 8ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ കവി ഒ എന്‍ വി കുറുപ്പിന്റെ ഭാര്യ സരോജിനിയില്‍ നിന്ന് അദ്ദേഹത്തിന്റെ ആദ്യകാല കൈയെഴുത്തുപ്രതികള്‍ സ്വീകരിക്കുന്നതോടെ, സംസ്ഥാനമൊട്ടാകെ ചരിത്രരേഖാ സര്‍വേക്ക് തുടക്കമാവും.
സാക്ഷരതാ മിഷന്റെ 10ാംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ മുഖേനയാണ് ചരിത്രരേഖ സര്‍വേ നടത്തുന്നത്. സാക്ഷരതാ മിഷനു കീഴില്‍ നിലവില്‍ 10ാംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ പഠിച്ചുവരുന്ന 70,000 പഠിതാക്കളെയാണ് ഇതിനായി നിയോഗിക്കുന്നത്. ഒട്ടേെറ ചരിത്രസ്മാരകങ്ങളും ചരിത്രരേഖകളും കേരളത്തിലുണ്ടെങ്കിലും ഭൂരിഭാഗവും പൊതുസമൂഹത്തില്‍ നിന്നു വിസ്മൃതിയിലായ സാഹചര്യമാണുള്ളത്. അവ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ചരിത്രരേഖാ സര്‍വേ നടത്തുന്നത്.
വ്യക്തി എന്ന നിലയിലോ രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന സംഘം എന്ന നിലയിലോ സര്‍വേ ടീമുകള്‍ക്ക് രൂപം നല്‍കും.   ഓരോ പഠിതാവും ഒരു രേഖയെങ്കിലും കെണ്ടത്തേണ്ടതാണ്. 25 വര്‍ഷമെങ്കിലും പഴക്കമുള്ള ചരിത്രരേഖകളാണ് സര്‍വേയിലൂടെ കെണ്ടത്തേണ്ടത്. ചരിത്രരേഖാ സര്‍വേക്കുള്ള ഫോറങ്ങളും ചരിത്രരേഖ എന്തെല്ലാമെന്നുള്ള വിവരങ്ങളും സാക്ഷരതാ മിഷന്‍ നല്‍കും. കത്തുകള്‍, കൈയെഴുത്തുപ്രതികള്‍, താളിയോലകള്‍, ശാസനങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ചരിത്രരേഖകളായി പരിഗണിക്കുന്നത്.

RELATED STORIES

Share it
Top