ചരിത്രമെഴുതി കേരളത്തിന്റെ പെണ്‍പട; അണ്ടര്‍ 23 വനിതാ ട്വന്റി20 കിരീടംന്യൂഡല്‍ഹി: അഖിലേന്ത്യാ അണ്ടര്‍ 23 വനിതാ ട്വന്റി20 ക്രിക്കറ്റ് ലീഗ് കിരീടം കേരളത്തിന്. ഫൈനലില്‍ ആതിഥേയരായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കേരളത്തിന്റെ പെണ്‍പുലികള്‍ കിരീടത്തില്‍ മുത്തമിട്ടത്. ദേശീയ തലത്തില്‍ കേരള വനിത ടീം ആദ്യമായാണ് കിരീടം നേടുന്നത്.ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഒരു പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടി കേരളം വിജയം അക്കൗണ്ടിലാക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 12 ഓവറില്‍ 50 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ട കേരളത്തെ അക്ഷയ - സജ്‌ന കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.  ചരിത്ര നേട്ടം സ്വന്തമാക്കിയ കേരള ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍വച്ച് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top