ചരിത്രനിര്‍മിതികളുടെ പരിരക്ഷ ഉറപ്പാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

പൊവ്വല്‍: ചരിത്രസൂക്ഷിപ്പുകള്‍ ഭാവിചരിത്രത്തിന് കൈമാറാനുള്ളതാണെന്നും അത് അര്‍ഹമായ രീതിയില്‍ പരിരക്ഷിച്ച് കൈമാറേണ്ടത് നമ്മുടെ കടമയാണെന്നും തുറമുഖ-പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  ശാസ്ത്രീയസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പൊവ്വല്‍ കോട്ടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്, ആരിക്കാടി കോട്ടകള്‍ സര്‍ക്കാര്‍ സംരക്ഷിക്കും.
പുരാവസ്തു വകുപ്പ് ചരിത്രത്തിലേക്ക് മനുഷ്യനെ ഉണര്‍ത്തിവിടുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി ഉഷ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ശ്രീധരന്‍, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, വൈസ് പ്രസിഡന്റ് ഗീതാഗോപാലന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നബീസ മുഹമ്മദ്കുഞ്ഞി, പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജെ റജികുമാര്‍, പുരാവസ്തു വകുപ്പ് എജ്യുക്കേഷന്‍ ഓഫിസര്‍ ടി കെ കരുണാദാസ് സംസാരിച്ചു.

RELATED STORIES

Share it
Top