ചരിത്രത്തെ തേടി കുന്നംകുളത്ത് ഓര്‍മപ്പെരുമ

കുന്നംകുളം: ചരിത്രത്തെ തേടിയും മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പു വരുത്തന്നതിനുമായി കുന്നംകുളത്ത് ഓര്‍മപെരുമ സംഘടിപ്പിച്ചു.
ഫോറം ഫോര്‍ ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ ഇവന്റ്‌സിന്റെ നേതൃത്വത്തില്‍ കുന്നംകുളം ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍  സീതാരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി ജീവിക്കുന്ന മുതിര്‍ന്നവരുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്നതാണ് പെരുമയുടെ പ്രഥമ ലക്ഷ്യം. ഒപ്പം ചരിത്രം രേഖപെടുത്താന്‍ മറന്നതും, തെറ്റായി രേഖപ്പെടുത്തപ്പെട്ട ചരിത്രങ്ങളിലെ യാഥാര്‍ഥ്യം കണ്ടെത്താനുമാണ് ഓര്‍മപെരുമ ലക്ഷ്യമിടുന്നത്.
ഡ്യൂപ്ലിക്കേറ്റിന്റെ നഗരമെന്ന പേരില്‍ പലപ്പോഴും തലക്കുനിക്കുന്ന പാരമ്പര്യത്തിന് അതേസമയം ഏറ്റവും ഉയര്‍ന്ന സംസ്‌ക്കാരിക ചരിത്രമുണ്ട്. വിദ്യഭ്യാസ, സാംസ്‌കാരിക, ജനാധിപത്യ, കലാ, സാഹിത്യ, കച്ചവട രംഗം ഉള്‍പ്പടെ കുന്നംകുളത്തിന്റെ ചരിത്രം ലോകത്തെമ്പാടും പുകള്‍പെറ്റതാണ്.
പക്ഷെ ഇതിന് കൃത്യമായ ലിഖിതമോ, പ്രതികളോ നിലവിലില്ല. കാരണവന്‍മാരുടെ ഓര്‍മകള്‍ ചികഞ്ഞെടുത്ത് ലഭ്യമായ വിവരങ്ങളും, ചരിത്ര ഗവേഷകരുടെ സഹായവും ചേര്‍ത്ത് കുന്നംകുളത്തിന്റെ യാഥാര്‍ഥ്യ ചരിത്രം തിരിച്ചെടുക്കുക എന്ന ലക്ഷ്യം കൂടി ഓര്‍മ പെരുമക്കുണ്ടെന്ന് സംഘാടക സമതിയ്ക്ക് നേതൃത്വം നല്‍കുന്ന എഴുത്തുകാരനും സിനിമാ താരവുമായ വി കെ ശ്രീരാമന്‍ പറഞ്ഞു.
ടി വി ചന്ദ്രമോഹന്‍, കെ സി ബാബു, മോന്‍സി പാറമേല്‍, മാത്യു ചെമ്മണ്ണൂര്‍, കെ പി സാക്‌സന്‍, അഡ്വ. മാത്യു പുലിക്കോട്ടില്‍, വിജയന്‍ പളളിക്കര, കൊച്ചുകുട്ടന്‍, സി വി ഇട്ടിമാത്യു, മുന്‍ നഗരസഭ ചെയര്‍മാന്‍ പി ജി ജയപ്രകാശ്, പി എം ഷാനു, അഡ്വ പിനു പി വര്‍ക്കി, അഷറഫ് പേങ്ങാട്ടയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top