ചരിത്രം രചിച്ച് ഭവാനി ദേവിറെയ്ക്ജാവിക് (ഐസ്‌ലന്‍ഡ്):  ഐസ്‌ലന്‍ഡില്‍ നടക്കുന്ന ഫെന്‍സിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യന്‍ താരം ഭവാനി ദേവി. ഇന്ത്യയില്‍ വേണ്ടത്ര പ്രോല്‍സാഹനം ലഭിക്കാത്ത ഫെന്‍സിങ്ങ് ഇനത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം അന്താരാഷ്ട്ര സ്വര്‍ണമെഡല്‍ സ്വന്തമാക്കുന്നത്. ടുര്‍ണോയി സാറ്റ്‌ലൈറ്റ് ഫെന്‍സിങ്ങ് ചാംപ്യന്‍ഷിപ്പിലായിരുന്നു ചെന്നൈ സ്വദേശിനിയായ ഭവാനിയുടെ സുവര്‍ണ നേട്ടം.ബ്രിട്ടന്‍ താരം ജെയ്ന്‍ ഹാംപ്‌സണെ 15-13 എന്ന സ്‌കോറിനാണ് ഭവാനി ദേവി പരാജയപ്പെടുത്തിയത്. ഇതാദ്യമായല്ല ഭവാനി ഫെന്‍സിങ്ങില്‍ ഇന്ത്യക്കുവേണ്ടി മികവ് തെളിയിക്കുന്നത്. കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വെള്ളിമെഡല്‍ കരസ്ഥമാക്കിയ ചരിത്രവും ഭവാനിക്കുണ്ട്. തലശ്ശേരി സായ് സെന്ററില്‍ പരിശീലനം നേടിയ ഭവാനി ബ്രണ്ണന്‍ കോളജിലാണ് പഠിച്ചത്. മൂന്ന് തവണ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഭവാനി രണ്ടു തവണയും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.

RELATED STORIES

Share it
Top