ചരിത്രം മാറ്റിയെഴുതാന്‍ ഫാഷിസ്റ്റ് ശ്രമം: കെ സി ജോസഫ്

ഇരിക്കൂര്‍: കേന്ദ്രം ഭരിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ മതേതര ഇന്ത്യയുടെ മൂല്യങ്ങള്‍ തകര്‍ക്കുന്നതിനായി ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ മുളയിലേ നുള്ളണമെന്നും കെ സി ജോസഫ് എംഎല്‍എ. ‘’കാല്‍പാടുകള്‍ ഇരിക്കൂര്‍ ദേശത്തിന്റെ ഇന്നലെകള്‍ “ പുസ്തക പ്രകാശനവും ചരിത്ര സമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ പി ഹുസയ്ന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സഅദ് തങ്ങള്‍ പ്രാര്‍ഥന നടത്തി.
കാല്‍പാടുകള്‍ ” എന്ന ഗ്രന്ഥം കാസിം ഇരിക്കൂര്‍ പ്രകാശനം ചെയ്തു. ടി കാസിം സ്വീകരിച്ചു. ഡോ. ഹുസയ്ന്‍ രണ്ടത്താണി പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ മുഖ്യാതിഥിയായി. വി അബ്ദുല്‍ ഖാദര്‍, കെ അബ്ദുസ്സലാം ഹാജി, കെ പി അബ്ദുല്‍ അസീസ് മാസ്റ്റര്‍, കെ മുഹമ്മദ് അശ്‌റഫ് ഹാജി, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, പി പി മുബശ്ശിറലി, മുഹമ്മദ് കുഞ്ഞി അമാനി, ശറഫുദ്ദീന്‍ ബാഖവി, ആലിക്കുട്ടി മുസ്‌ല്യാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top