ചരിത്രം കുറിച്ച് ബാഴ്‌സലോണ; തോല്‍വി അറിയാതെ സ്പാനിഷ് ചാംപ്യന്‍മാര്‍


ബാഴ്‌സലോണ: തോല്‍വി എന്തെന്നറിയാതെ സ്പാനിഷ് ലീഗ് കിരീടം ചൂടി ബാഴ്‌സലോണ. ഇന്നലെ നടന്ന മല്‍സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സലോണ സ്പാനിഷ് ലീഗ് കിരീടം ചൂടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് ഗോളാണ് ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
ഡിപോര്‍ട്ടീവോയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തിന്റെ ഏഴാം മിനിറ്റില്‍ കോട്ടീഞ്ഞോയുടെ ഗോളിലൂടെയാണ് ബാഴ്‌സലോണ അക്കൗണ്ട് തുറന്നത്. പിന്നീട് 38ാം മിനിറ്റി മെസ്സിയിലസൂടെ ബാഴ്‌സ ലീഡ്  ഉയര്‍ത്തി. 40ാം മിനിറ്റില്‍ പെരേസിലൂടെ ഡിപോര്‍ട്ടീവോ ഒരു ഗോള്‍ മടക്കിയെങ്കിലും ആദ്യ പകുതി 2-1 ന്റെ ആധിപത്യത്തോടെയാണ് ബാഴ്‌സ കളം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 64ാം മിനിറ്റില്‍ കൊളാകുവിലൂടെ ഡിപോര്‍ട്ടീവോ സമനില പിടിച്ചു. എന്നാല്‍ അവസാന മിനിറ്റില്‍ കളം വാണ മെസ്സി 82ാം മിനിറ്റിലും 85ാം മിനിറ്റിലും വലകുലുക്കി ബാഴ്‌സലോണയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
സീസണില്‍ 34 മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ 26 ജയവും എട്ട് സമനിലയുമടക്കം 86 പോയിന്റുമായി  ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണയുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന്റെ സമ്പാദ്യം 35 മല്‍സരത്തില്‍ നിന്ന് 75 പോയിന്റാണ്. സ്പാനിഷ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തോല്‍വി അറിയാതെ സ്പാനിഷ് ലീഗ് കിരീടം ചൂടുന്നത്.

RELATED STORIES

Share it
Top