ചരക്ക് ലോറി സമരം: അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു


കൊച്ചി: നാളെ അര്‍ദ്ധരാത്രി മുതല്‍ ദേശീയതലത്തില്‍ തുടങ്ങുന്ന ചരക്ക് ലോറി സമരത്തിന്റെ മുന്നോടിയായി കേരളത്തില്‍ നിന്നുള്ള  അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉടമകള്‍ നിര്‍ത്തിവച്ചു. സമരം കേരളത്തില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വ്യാപാരികള്‍.
ഇന്ധന വിലക്കയറ്റം, ഇന്‍ഷുറന്‍സ് വര്‍ധന, അന്യായ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെയാണ് ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല സമരം  തുടങ്ങുന്നത്. രാജ്യത്തെ 80 ലക്ഷത്തിലധികം ചരക്ക് ലോറികള്‍ സമരത്തില്‍ പങ്കെടുക്കും. നേരത്തെ സമരം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ ലോറി ഉടമകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.
ഉപഭോക്ത സംസ്ഥാനമായ കേരളത്തെ സമരം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. മൊത്തവിതരണക്കാരുടെ പക്കല്‍ ഒരാഴ്ചത്തേക്കുള്ള സ്‌റ്റോക്കുണ്ട്. സമരം നീണ്ടുപോയാല് ഭക്ഷ്യക്ഷാമവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

RELATED STORIES

Share it
Top