ചരക്കു ലോറി വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്തു

ചാവക്കാട്: ദേശീയ പാത 17 എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറി വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്തു. െ്രെഡവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6.30ഓടെ എടക്കഴിയൂര്‍ അതിര്‍ത്തി പെട്രോള്‍ പമ്പിനു സമീപമാണ് അപകടം. െ്രെഡവര്‍ ഉറക്കത്തില്‍പെട്ടതാണ് കാരണം.
നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ച് മീറ്ററുകളോളം ദൂരത്തിലേക്ക് പോസ്റ്റുകളും വലിച്ചു കൊണ്ടുപോയി. ഇതേ തുടര്‍ന്ന് മേഖലയില്‍ മണിക്കൂറുകളോളം നേരം വൈദ്യുതി ബന്ധം നിലച്ചു. കൂടാതെ കേരളവിഷന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും മുറിഞ്ഞു.
കോഴിക്കോട് നിന്നും ചരക്കുമായി ഏറണാകുളത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കെഎസ്ഇബി ജീവനക്കാരെത്തി ലോറിയില്‍ തൂങ്ങിക്കിടന്നിരുന്ന പോസ്റ്റും കമ്പികളും മാറ്റി. പുതിയ പോസ്റ്റ് സ്ഥാപിച്ചു.

RELATED STORIES

Share it
Top